ദേശീയ ചലച്ചിത്ര പുരസ്‍കാരം സ്വന്തമാക്കിയ നടിയാണ് രവീണ ടണ്ടൻ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയംപിടിച്ചു പറ്റിയ നടി.  നിലവില്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. താൻ വീണ്ടും അമ്മൂമ്മയായ വിവരം അറിയിക്കുകയാണ് രവീണ ടണ്ടൻ.

ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. കുഞ്ഞ് വീട്ടിലേക്ക് എന്നാണ് രവിണ ടണ്ടൻ എഴുതിയിരിക്കുന്നത്.  രവീണയുടെ മകള്‍ ഛായയ്‍ക്കാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുന്നത്. 1991ല്‍ രവീണ ടണ്ടൻ ദത്തെടുത്തകാണ് ഛായയെ. പൂജ എന്ന പെണ്‍കുട്ടിയെയും രവീണ ദത്തെടുത്തിരുന്നു.