രവി തേജയുടെ ആ​ദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. 

രവി തേജ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ(Tiger Nageswara Rao) പ്രീ-ലുക്ക് പുറത്ത്. ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ ബാനറിലാണ് ചിത്രമൊരുക്കുന്നത്. രവി തേജയുടെ ആ​ദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൈഗര്‍ നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

പാഞ്ഞടുക്കുന്ന ട്രെയിനിന് മുന്നിൽ സധൈര്യം നിൽക്കുന്ന രവി തേജയാണ് പോസ്റ്ററിൽ ഉള്ളത്. ഗംഭീര ലുക്കിലാണ് പോസ്റ്ററിൽ രവി തേജ പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ ഹീറോ ലുക്കിൽ കയ്യിൽ ചാട്ടവാറുമായി നിൽക്കുന്ന ടൈഗർ നാഗേശ്വര റാവുവിനായുള്ള മേക്ക് ഓവർ വളരെ പ്രശംസനീയമാണ്.

ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതമാണ് മോഷൻ പോസ്റ്ററിന്റെ ആകർഷണം. മികച്ച ദൃശ്യ നിലവാരവും പുലർത്തുന്നതാണ് പോസ്റ്റർ. രവി തേജയുടെ ശരീരഭാഷ, വാച്യഭാഷ, ഗെറ്റപ്പ് എല്ലാം തന്നെ ഇതിന് മുൻപൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. നുപൂർ സനോനും ഗായത്രി ഭരദ്വാജുമാണ് നായികമാർ.

ടൈഗർ നാഗേശ്വര റാവുവിന്റെ ലോഞ്ചിംഗ് മദാപൂരിലെ എച്ച്ഐസിസിയിലെ നോവാടെലിൽ നടന്നിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി മെഗാസ്റ്റാർ ചിരഞ്ജീവി പങ്കെടുത്തു. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിനായി ആർ മാദി ഐഎസ്‌സി ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്. സംഭാഷണം ഒരുക്കിയിരിക്കുനത് ശ്രീകാന്ത് വിസയും സഹനിര്‍മ്മാതാവ് മായങ്ക് സിംഘനിയയുമാണ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്