Asianet News MalayalamAsianet News Malayalam

വിസ്‍മയിപ്പിച്ച് ടൈഗര്‍ നാഗേശ്വര റാവു, ഒടിടിയില്‍ എപ്പോള്‍ എവിടെ കാണാം?

രവി തേജ നായകനായ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റ് പുറത്ത്.

Ravi Teja starrer new film Tiger Nageswara Rao gets good response when where to watch in ott Amazone Prime Video hrk
Author
First Published Oct 21, 2023, 8:12 PM IST

മാസ് മഹാരാജ രവി തേജയുടെ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു പ്രദര്‍ശനത്തിന് എത്തി. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ആക്ഷൻ രംഗങ്ങള്‍ വിസ്‍യമിപ്പിക്കുന്നതാണ് എന്നാണ് പ്രതികരണങ്ങള്‍. ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഒടിടി റിലീസ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

ഒടിടി റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് നേടിയത്. ഒടിടിയില്‍ പ്രദര്‍ശനം ക്രിസ്‍മസിനോട് അനുബന്ധിച്ചായിരിക്കും. സംവിധാനം വംശിയാണ്. 
ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 20നായിരുന്നു.

രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷൻ ചിത്രമായി എത്തിയ ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമാണ് എന്നത് ഒരു പ്രധാന പ്രത്യേകതയായിരുന്നു. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുന്നത് ആകര്‍ഷകമായി എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. 'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തില്‍ ദീപക് രാമകൃഷ്‍ണന്റെ വരികള്‍ സിന്ദൂരി ആലപിച്ചിച്ചത് ഹിറ്റായിരുന്നു. രവി തേജ നിറഞ്ഞാടിയ ഒരു ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തി.. സുദേവ് നായർ, നാസർ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തി. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രമായി രവി തേജ എത്തുമ്പോള്‍ ടൈഗര്‍ നാഗേശ്വര റാവുവിന്റെ പിആര്‍ഒ ആതിര ദില്‍ജിത്താണ്.

Read More: ചിരിപ്പിക്കാൻ ധ്യാൻ ശ്രീനിവാസൻ ഇനി ഒടിടിയിലേക്ക്, നദികളില്‍ സുന്ദരി യമുന എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios