ടൈഗര്‍ നാഗേശ്വര റാവുവിലെ ഗാനം

രവി തേജ നായകനാകുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. ടൈഗര്‍ നാഗേശ്വര റാവുവിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്തന്..

'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തില്‍ ദീപക് രാമകൃഷ്‍ണന്റെ വരികള്‍ സിന്ദൂരിയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. സംവിധാനം വംശിയാണ്. രവി തേജയുടെ പിരിയോഡിക്കല്‍ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗര്‍ നാഗേശ്വര റാവു മൂന്ന് മണിക്കൂറില്‍ അധികം ദൈര്‍ഘ്യത്തില്‍ എത്തുമ്പോള്‍ ഒരു ആകര്‍ഷണമാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സിന്റെ ബാനറില്‍ ചിത്രം മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ നിര്‍മിക്കുന്നത് അഭിഷേക് അഗര്‍വാളാണ്. കോപ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയ. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. തിരക്കഥ എഴുതുന്നതും വംശി.

നൂപുര്‍ സനോണും ഗായത്രി ഭരദ്വാജും ചിത്രത്തില്‍ നായികമാരായി എത്തുന്നു. സുദേവ് നായർ, നാസർ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഹരീഷ് പെരടിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ മതി ഐഎസ്‍സിയാണ്. നാഗേശ്വര റാവു എന്ന ടൈറ്റില്‍ കഥാപാത്രമായി രവി തേജ എത്തുമ്പോള്‍ ടൈഗര്‍ നാഗേശ്വര റാവുവിന്റെ പിആര്‍ഒ ആതിര ദില്‍ജിത്താണ്.

Read More: ആദ്യം അത്ഭുതം, പാട്ടു കേട്ടതിന് ശേഷം വിജയ്‍യുടെ പ്രതികരണം ഇങ്ങനെ, വെളിപ്പെടുത്തി ഗാന രചയിതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക