കഴിഞ്ഞ ഡിസംബർ 24 ന് ഉച്ചയ്ക്കാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി സ്ട്രീം ചെയ്തത്. 

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'(Minnal Murali) ലോകമെമ്പാടും തരം​ഗമായി കഴിഞ്ഞു. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ(Ravindra Jadeja) വീഡിയോയാണ് വൈറലാകുന്നത്

‘ഗെറ്റിംഗ് ബാക്ക് മിന്നല്‍ വേഗത്തില്‍’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കമുള്ള നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായെത്തിയത്. മിന്നലിന്റെ ഇമോജിയാണ് ടൊവിനോ പോസ്റ്റിന് കമന്റായി നൽകിയത്.

View post on Instagram

‘അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലും മിന്നലടിച്ചു, എങ്ങും മിന്നൽ മയം, അങ്ങ് മാഞ്ചസ്റ്റർ മുതൽ ഇങ്ങ് ഇന്ത്യൻ ടീം വരെ മിന്നലടിച്ചു’ എന്നിങ്ങനെയാണ് കമന്റുകൾ. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റി താരം മഹ്റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്റസ് മുരളി’ എന്ന അടിക്കുറിപ്പോടെ ചിത്രം പുറത്തുവന്നിരുന്നു. പോസ്റ്റിന് കമന്റുമായി ടൊവിനോയും എത്തിയിരുന്നു.

കഴിഞ്ഞ ഡിസംബർ 24 ന് ഉച്ചയ്ക്കാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിൽ മിന്നൽ മുരളി സ്ട്രീം ചെയ്തത്. നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെൻ ലിസ്റ്റിൽ മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു. ടൊവിനോക്കൊപ്പം അജു വർഗീസ്, മാമുക്കോയ ഹരിശ്രീ, അശോകൻ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോർജാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തിയത്.