"തീര്‍ച്ഛയായും ഇവിടെ പങ്കുവച്ചിരിക്കുന്നത് എന്‍റെയൊരു പഴയ ചിത്രമാണ്. നിങ്ങളില്‍ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്‍റെ വയര്‍ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്‍റെ മുടിയെന്നുമൊക്കെ. പക്ഷേ.."

പ്രായം ശരീരത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളില്‍ സ്വയം താരതമ്യം ചെയ്ത് ഖിന്നരാവേണ്ട കാര്യമില്ലെന്ന് നടി കനിഹ. തന്‍റെ തന്നെ ഒരു പഴയകാല ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ്. ബോഡ് ഷെയ്‍മിംഗിന് വരുന്നവര്‍ക്കുനേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയാണ് വേണ്ടതെന്നും കനിഹ പറയുന്നു.

കനിഹയുടെ കുറിപ്പ്

"തീര്‍ച്ഛയായും ഇവിടെ പങ്കുവച്ചിരിക്കുന്നത് എന്‍റെയൊരു പഴയ ചിത്രമാണ്. നിങ്ങളില്‍ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്‍റെ വയര്‍ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്‍റെ മുടിയെന്നുമൊക്കെ. പക്ഷേ പെട്ടെന്നുതന്നെ ഞാനോര്‍ക്കും, എന്തിനാണ് ഞാന്‍ ഇങ്ങനെ കരുതുന്നതെന്ന്. ഇപ്പോള്‍ എങ്ങനെ കാണപ്പെടുന്നു എന്നതില്‍ സന്തോഷവതിയല്ലേ ഞാന്‍?

View post on Instagram

അങ്ങനെയല്ല കാര്യങ്ങള്‍. എക്കാലത്തേതിലും അധികമായി ഇപ്പോള്‍ ഞാനെന്നെ സ്നേഹിക്കുന്നുണ്ട്. ഈ കുത്തുകള്‍ക്കും പാടുകള്‍ക്കുമൊക്കെ മനോഹരമായ കഥകള്‍ പറയാനുണ്ട്. എല്ലാം പരിപൂര്‍ണ്ണമാകുന്നപക്ഷം ഒരു കഥയ്ക്കുള്ള സാധ്യത എവിടെയാണ്? സ്വന്തം ശരീരത്തെ അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുക എന്നത് വളരെ പ്രധാനമാണ്. ദയവായി മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തൂ. നമുക്കോരോരുത്തര്‍ക്കും വ്യത്യസ്തങ്ങളായ കഥകളാണ് പറയാനുള്ളത്. നിങ്ങള്‍ കുറഞ്ഞവരാണെന്ന് തോന്നിപ്പിക്കാതിരിക്കൂ. ദയവായി നിങ്ങളുടെ ശരീരത്തെ സ്നേദിച്ചുതുടങ്ങൂ. ആരെങ്കിലും ബോഡ് ഷെയ്‍മിംഗ് നടത്താന്‍ വന്നാല്‍ ആ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയിട്ട് നടന്നുപോകൂ"