റാണി മുഖര്‍ജി നായികയായി എത്തി സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു മര്‍ദാനി. മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിച്ചത്. പ്രദീപ് സര്‍ക്കാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നുവെന്നതാണ് ആരാധകരെ ആകാംക്ഷയിലാക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രണ്ടാം ഭാഗത്തിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി ആയിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്. മര്‍ദാനിയുടെ ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഗോപി പുത്രൻ ആണ് രണ്ടാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ അവസാന ഘട്ടത്തിലാണ്. റാണി മുഖര്‍ജിയുടെ വൻ തിരിച്ചുവരവാകും ക്രൈം ത്രില്ലറായ മര്‍ദാനിയുടെ രണ്ടാം ഭാഗമെന്നാണ് കരുതുന്നത്.