രജനികാന്തിന്റെ കൂലിക്കായി ഭാരം കുറച്ച് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ആ നടൻ. 

തമിഴകം കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നതാണ് ആകര്‍ഷണം. നായകൻ രജനികാന്താണെന്നതും ആവേശം വര്‍ദ്ധിപ്പിക്കുന്നു. രജനികാന്തിന്റെ കൂലിയില്‍ ഭാഗമായ നടനെ കുറിച്ചുള്ള അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ജൂനിയര്‍ എംജിആറാണ് ആ നടൻ. രജനികാന്താണ് ആ ചിത്രത്തിലേക്ക് വരാൻ കാരണമായത് എന്ന് ജൂനിയര്‍ എംജിആര്‍ വ്യക്തമാക്കുന്നു. 150 കിലോയായിരുന്നു താൻ ഉണ്ടായിരുന്നത്. കൂലിക്കായി 70 കിലോ കുറച്ചു എന്നും പറയുന്നു ആ നടൻ. സംവിധായകൻ ലോകേഷ് കനകരാജ് ശരിക്കും സിനിമയുടെ മാസ്റ്റര്‍ ആണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: 'എന്റെ എംടി സാർ പോയല്ലോ', വേദനയോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക