സംഗീത സംവിധായകനും ഗായകനുമായ രൂപ്‍കുമാര്‍ റാത്തോഡിന്റെ മകളും ഗായികയുമായ റീവ റാത്തോഡ് ഇപ്പോള്‍ ഒരു സ്വപ്‍നലോകത്ത് ആണ്. പ്രമുഖ ഗാനരചയിതാവും കവിയുമായ ഗുല്‍സാറിന്റെ രചനയില്‍ ഗാനം ആലപിക്കാനായതിന്റെ സന്തോഷത്തിലാണ് റീവ റാത്തോഡ്.

ഞാൻ എപ്പോഴും ഒരു സ്വപ്‍ന ജീവിയാണ്. ജീവിതം എനിക്ക് വേണ്ടി എന്തൊക്കെയാണ് സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം പെട്ടെന്ന് സംഭവിച്ചത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഗുല്‍സാറിനൊപ്പം ജോലി ചെയ്യാനായി. ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണ് അത്. സ്വയം വിശ്വസിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിലും എന്റെ സംഗീതത്തിലും അദ്ദേഹം വിശ്വസിച്ചതുകൊണ്ടാണ് ആല്‍ബം സംഭവിച്ചത്. അദ്ദേഹം ഒരു വെളിച്ചമായി എനിക്ക് ഒപ്പം നിന്നു- റീവ റാത്തോഡ് പറയുന്നു. സായ തേരെ ഇഷ്‍ഖ ക എന്ന ആല്‍ബം സംഗീതം പകര്‍ന്നിരിക്കുന്നതും റീവ റാത്തോഡ് ആണ്. റീവ റാത്തോഡിന്റെ ആദ്യ സംഗീത ആല്‍ബത്തില്‍ അഞ്ച് ഗാനങ്ങളാണ് ഉള്ളത്.