മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി.

ടൻ അജിത് കുമാറിനെ പ്രശംസിച്ച് റെജീന കസാന്‍ഡ്ര. താൻ മറ്റാരിലും കണ്ടിട്ടില്ലാത്ത ചാരുതയും ആകർഷണീയതയും അജിത്തിനുണ്ടെന്ന് റെജീന പറയുന്നു. വിടാമുയര്‍ച്ചിയുടെ ഷൂട്ടിം​ഗ് കഴിഞ്ഞ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. 

"വിടാമുയര്‍ച്ചി ചെയ്യുന്നതിനുമുമ്പ് എനിക്ക് അജിത്ത് സാറിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം എല്ലാവരും ആ മനുഷ്യനെ അറിഞ്ഞിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചാരുതയും ആകർഷണീയതയും അദ്ദേഹത്തിനുണ്ട്. സിനിമ വരേണ്ട രീതിയിൽ തന്നെ വരുമെന്ന് അദ്ദേഹം ഉറപ്പ് വരുത്തുകയാണ്", എന്നാണ് റെജീന കസാന്‍ഡ്ര പറഞ്ഞത്. 

മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. തടം, കലഗ തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ചിത്രീകരണം വൈകിയതിനാല്‍ അത് സാധിക്കുമോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. 

ഷറഫുദ്ദീന്‍റെ നായികയായി ഐശ്വര്യ ലക്ഷ്മി; 'ഹലോ മമ്മി'യിലെ കല്യാണപ്പാട്ടെത്തി

ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍. പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്‍ഫ്ലിക്സിനും ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തിനും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയ്ക്കുമാണ്. എച്ച് വിനോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച തുനിവ് ആയിരുന്നു അജിത്ത് കുമാറിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. വലിയ ഹൈപ്പോടെയെത്തിയ ചിത്രം അതിനൊത്ത ആദ്യ പ്രതികരണങ്ങള്‍ നേടിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം