അജുവർഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിഎൻ ഗ്ലോബൽ മൂവീസ് അവതരിപ്പിക്കുന്ന സ്വർഗം എന്ന ചിത്രത്തിന്റെ ലോഞ്ചിങ്ങും പൂജാ ചടങ്ങും നടന്നു. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന 'സ്വർഗം' റെജിസ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. ലിസി കെ ഫെർണാണ്ടസും റെജിസ് ആന്റണിയും ചേർന്ന് കഥയെഴുതിയ ചിത്രം നിർമിക്കുന്നത് ലിസി കെ ഫെർണാണ്ടസ് ആണ്. 

റെജിസ് ആന്റണിയും റോസ് റെജിസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി വിളക്ക് കൊളുത്തിയ ചടങ്ങിൽ പാല എംഎൽഎയും നിർമാതാവുമായ മാണി സി കാപ്പൻ, ഫാദർ ആന്റണി വടക്കേക്കര, കേബിൾ ടിവി അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ, സംഗീത സംവിധായകൻ മോഹൻ സിതാര തുടങ്ങിയവർ പങ്കെടുത്തു. 

മനുഷ്യരെ ഏറെ സ്വാധീനിക്കുന്ന ഒരു കലാരൂപമാണ് സിനിമ. സിനിമയിലെ ഓരോ കാര്യങ്ങളും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന നല്ലൊരു വിഭാഗം തന്നെയുണ്ട്. മനുഷ്യനെ നൻമയിലേക്കു നയിക്കുവാൻ കഴിയുന്ന സന്ദേശങ്ങൾ ഈ ചിത്രത്തിലൂടെ നൽകുവാൻ കഴിയട്ടെ എന്നും അഭിവദ്യ പാംബ്ളാനി തിരുമേനി ആശംസ പ്രസം​ഗത്തിൽ പറഞ്ഞു. 

അജുവർഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, എന്നിവരും പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാ ജ്ഞന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

രാജു ചേട്ടാ..സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നിങ്ങളെന്ന നടൻ തീർത്ത വിസ്മയം: നവ്യാ നായർ

ഛായാഗ്രഹണം - എസ് ശരവണൻ, എഡിറ്റർ - ഡോൺ മാക്‌സ്, സംഗീതം - മോഹൻ സിത്താര, ലിസി കെ ഫെർണാണ്ടസ് - ജിന്റോ ജോൺ, റീറെക്കോര്‍ഡിങ്ങ് - ബിജിബാൽ, വരികൾ - സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, വസ്ത്രാലങ്കാരം& ക്രിയേറ്റീവ് ഡയറക്ഷന്‍ - റോസ് റെജിസ്, പ്രോജക്ട് ഡിസൈനർ-ജിന്റോ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എ കെ രജിലേഷ്, അസോസിയേറ്റ് ഡയറക്ടർമാർ -ആന്റോസ് മാണി, രാജേഷ് തോമസ്, പിആർഒ - വാഴൂർ ജോസ്, എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - ഒബ്സ്ക്യൂറ എന്റര്‍മെയിന്‍ന്റ്സ്, സ്റ്റിൽസ് - ജിജേഷ് വാടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..