ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ 30 കോടി കളക്ഷൻ നേടി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ആദരമർപ്പിക്കാൻ എറണാകുളം പത്മ തിയറ്ററിൽ പ്രത്യേക ഷോയും സംഘടിപ്പിച്ചു.

കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി നായകനായും അനശ്വര രാജൻ നായികയായും വേഷമിട്ട ചിത്രം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ 30 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് പരാമർശിക്കുന്നതിനാൽ ടീം 'രേഖാചിത്രം' ഇന്നലെ എറണാകുളം പത്മ തിയറ്ററിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരു ട്രിബ്യൂട്ട് എന്നോണം ഒരു പ്രത്യേക ഷോ ഒരുക്കി. 

സംവിധായകൻ ജോഫിൻ ടി ചാക്കോയോടൊപ്പം ചിത്രത്തിലെ അഭിനേതാക്കളായ അനശ്വര രാജൻ, ഉണ്ണിലാലു എന്നിവരും പ്രസ്തുത പരിപാടിയിൽ അവരുടെ നിറസാന്നിധ്യം അറിയിച്ചു. ജനുവരി 9ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്. 

അൺസ്റ്റോപബിൾ ബ്ലോക്ക്ബസ്റ്ററിലേക്കാണ് കുതിച്ചിരിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ആസിഫ് അലി പ്രത്യക്ഷപ്പെടുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, ഉണ്ണി ലാലു, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്

 വിഎഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

വെറും നാല് ദിനം, നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; രേഖാചിത്രത്തിന്‍റെ ഒഫീഷ്യൽ കണക്കുമായി ആസിഫ് അലി

'ഏറെ പഴികേട്ട നിർമാതാവാണ് ഞാൻ, പതനമുറപ്പാക്കാൻ സിനിമാ മേഖലയിലെ മുഖം മൂടിയിട്ട മാന്യന്മാരും';വേണു കുന്നപ്പിള്ളി