രമ്യാ നമ്പീശൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രമ്യാ നമ്പീശൻ (Ramya Nambeesan). സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് രമ്യാ നമ്പീശൻ. രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ പുതുവര്‍ഷത്തില്‍ പങ്കുവെച്ച ഫോട്ടോഷൂട്ടാണ് രമ്യാ നമ്പീശന്റേതായി ശ്രദ്ധ നേടുന്നത്.
അവിനാശാണ് രമ്യാ നമ്പീശന്റെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. സാരിയാണ് രമ്യാ നമ്പീശന് ഫോട്ടോഷൂട്ടില്‍ വേഷം. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും രമ്യാ നമ്പീശന്റെ ഫോട്ടോഷൂട്ട് ഹിറ്റായി മാറിയിരിക്കുകയാണ്.
രമ്യാ നമ്പീശൻ ബാലനടിയായിട്ടാണ് ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'നരേന്ദ്രൻ മകൻ ജയകാന്തൻ വക'യിലൂടെ ആദ്യമായി ക്യാരക്ടര്‍ റോളിലെത്തിലെത്തി. രമ്യാ നമ്പീശന്റെ നായിക കഥാപാത്രമാത്രം ആദ്യത്തേത് 'ആനചന്ത'മാണ്. ഒട്ടേറെ മറുഭാഷാ ചിത്രങ്ങളിലും രമ്യാ നമ്പീശൻ വേഷമിട്ടിട്ടുണ്ട്.
രമ്യാ നമ്പീശൻ തമിഴില്‍ ആദ്യമായി അഭിനയിച്ചത് 'ഒരു നാള്‍ ഒരു കനവിലാ'ണ്. ഗായികയെന്ന നിലയിലും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് രമ്യാ നമ്പീശൻ . 'ആണ്ടെ ലോണ്ടോ', 'മുത്തുചിപ്പി പോലൊരു' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ രമ്യാ നമ്പീശന്റേതായിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാര്‍ഡ് രമ്യാ നമ്പീശൻ സ്വന്തമാക്കിയിട്ടുണ്ട്.
