വ്യത്യസ്തമായൊരു 'ചാവുകല്യാണം' ഇൻവിറ്റേഷൻ
വ്യത്യസ്തമായൊരു ശ്രമം, ചാവുകല്യാണത്തിന് ഒരു വ്യത്യസ്ത മാർക്കറ്റിങ്ങുമായി ഐഎഫ്എഫ്കെയിൽ അണിയറപ്രവർത്തകർ.
Published : Dec 18 2025, 01:58 AM IST മരണവീട്ടിലെ ആഘോഷം; ഐ.എഫ്.എഫ്.കെയിൽ കൗതുകമായി 'ചാവുകല്യാണം' ഇൻവിറ്റേഷൻ
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK 2025) അഞ്ചാം ദിനത്തിൽ കാണികളുടെയും സിനിമാ പ്രേമികളുടെയും ശ്രദ്ധ കവരുകയാണ് 'ചാവുകല്യാണം' എന്ന ചിത്രം. 'മലയാള സിനിമ ഇന്ന്' (Malayalam Cinema Today) വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട വ്യത്യസ്തമായ 'ഇൻവിറ്റേഷൻ' വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.