ആര്‍ മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ് (Rocketry: The Nambi Effect).

ആര്‍ മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്'. വിഖ്യാത ബഹിരാകാശ ശാസ്‍ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'. ആര്‍ മാധവൻ തന്നെയാണ് ചിത്രത്തില്‍ നമ്പി നാരായണൻ ആയി അഭിനയിക്കുന്നുത്. ദുബായ് എക്സ്‍പോയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് ആര്‍ മാധവനും സംഘവും (Rocketry: The Nambi Effect).

ദുബായ് എക്സ്‍പോയില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത നമ്പി നാരായണനും വൻ വരവേല്‍പാണ് ലഭിച്ചത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായിട്ടാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുക. ഐ എസ് ആര്‍ ഒ ശാസ്‍ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്.

ആര്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് നിര്‍മ്മാണം. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും എത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായികയായി എത്തുന്നത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും സിനിമയില്‍ ഒന്നിക്കുന്നത്. ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആണ്. എഡിറ്റിംഗ് ബിജിത്ത് ബാല. ശ്രീഷ റായ് ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്. പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ശബരി.

Read More : ശിവകാര്‍ത്തികേയന്റെ റൊമാന്റിക് കോമഡി, 'എസ്‍കെ 20'ല്‍ നായിക യുക്രേനിയൻ താരം

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചു. 'എസ്‍കെ 20' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ യുക്രേനിയൻ താരമായ മറിയ റ്യബോഷപ്‍കയാണ് നായിക. മറിയ റ്യബോഷപ്‍കയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്‍ത് 'എസ്‍കെ' 20 പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി അനുദീപാണ്. 

കരൈക്കുടിയിലാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. പ്രധാനപ്പെട്ട ഒരു കഥാപാത്രമായി സത്യരാജും ശിവകാര്‍ത്തികേയന് ഒപ്പം ചിത്രത്തിലുണ്ട്. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് 'എസ്‍കെ 20' നിര്‍മിക്കുന്നത്.വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് കെ ചിത്രത്തില്‍ സത്യരാജ് അടക്കമുള്ള കഥാപാത്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'എസ്‍കെ 20' സിനിമ തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഒരു തെലുങ്ക് ചിത്രം ഇതാദ്യമായിട്ടാണ് ശിവകാര്‍ത്തികേയന്റേതായിഎത്താനിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് 'എസ്‍കെ 20' എത്തുക. . എന്തായാലും പുതിയ ചിത്രം ശിവകാര്‍ത്തികേയന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്.