ഹനാനെതിരെ രേണു സുധി രംഗത്ത്.

താൻ അബോർഷൻ ചെയ്തെന്ന് ഹനാൻ ആരോപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ രേണു സുധി രംഗത്ത്. ഹനാൻ തന്റെ സുഹൃത്തായിരുന്നുവെന്നും എന്തുകൊണ്ട് തന്നെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും രേണു പറയുന്നു. പ്രതികരിക്കേണ്ട എന്നു കരുതിയതാണെന്നും എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോടുള്ള മറുപടിയാണ് ഇതെന്നും രേണു കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

''ഹനാൻ പറഞ്ഞ കഥകൾ വീണ്ടും വോയ്സായി കുത്തിപ്പൊക്കുന്നുണ്ട്. പലരും അത് ഷെയർ ചെയ്യുന്നുണ്ട്. പലരും ആസ്വദിക്കുന്നുണ്ട്. നിനക്കൊക്കെ എന്തിന്റെ കേടാണ്. നാണമാകുന്നില്ലേ പിന്നെയും കുത്തിപ്പൊക്കാനും എന്നെക്കുറിച്ച് ഇങ്ങനെ സംസാരിക്കാനും. എന്തായാലും ദിവ്യമായി ഉണ്ടാകില്ലല്ലോ. അതിന്റെ ഉത്തരവാദിയെ നിങ്ങൾ കൊണ്ട് വാ. കൊണ്ടുവന്നിട്ട് ബാക്കി കാര്യം ചെയ്യ്. ഹനാൻ പറയുന്നത് 22കാരനാണെന്നാണ്. എങ്കിൽ അവനെ കൊണ്ട് വരട്ടെ. ആണില്ലാതെ പെണ്ണ് ഗർഭിണിയാകില്ലല്ലോ. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. കാരണം ഹനാൻ എന്റെ സുഹൃത്തായിരുന്നു. പുള്ളിക്കാരി എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞതെന്ന് എനിക്കറിയില്ല. ഞാൻ എവിടെയും അവർക്കെതിരെ പറഞ്ഞിട്ടില്ല. ഇപ്പോൾ അവരെന്റെ കൂട്ടുകാരിയല്ല. എന്നെപ്പറ്റി അനാവശ്യം പറഞ്ഞാൽ അവരെന്റെ കൂട്ടുകാരിയല്ല.

വേറെ ചിലർ പറയുന്നത് സുധി ചേട്ടനുള്ളപ്പോൾ ഞാൻ വേറൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചെന്നാണ്. സ്വന്തം വീട്ടിലെ കാര്യമന്വേഷിക്കാതെ രേണു സുധി എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്നു. നാണവും മാനവുമില്ലേ നിങ്ങൾക്കൊക്കെ. എന്താണ് അടിസ്ഥാനമെന്നറിയാതെ വെറുതെ എന്നെ ക്രൂശിക്കുന്നവരോടാണ് ഞാനിത് പറയുന്നത്. ഈ പറയുന്നവരെല്ലാം ഇതിന്റെ ഉത്തരവാദിയെ കൊണ്ടുവാ. എന്നിട്ട് നമുക്ക് ഒരുമിച്ചങ്ങ് കേസ് കൊടുക്കാം. അവിടെ വെച്ച് കാണാം'', രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക