ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ രേണു സുധി തന്റെ മുടി പ്രശ്നങ്ങളെക്കുറിച്ചും ഹെയർ എക്സ്റ്റൻഷനെക്കുറിച്ചും വെളിപ്പെടുത്തുന്നു. 

ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ വെച്ച് രേണു സുധി സ്വമേധയ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. ആദ്യ ആഴ്‍ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്ക് കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങിയിരുന്നു.

ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് മുടിയില്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‌തിരുന്നെങ്കിലും പിന്നീട് അത് കൃത്യമായി പരിപാലിക്കാന്‍ രേണുവിന് കഴിഞ്ഞിരുന്നില്ല. മുടി നിറയെ ജടയും പേനുമായി മാറിയെന്ന് ബിഗ്ബോസിൽ മോഹന്‍ലാലിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു. രേണു മുടി വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പറഞ്ഞ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്ത സ്ഥാപന ഉടമ രംഗത്ത് വരികയും ചെയ്തിരുന്നു. ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഇതിനെല്ലാം ഉത്തരം നൽകുകയാണ് രേണു.

''ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല ഞാന്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതു കൊണ്ടാണ് അവിടെ പോയത്. അത് വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. മാം തന്നെയാണ് എന്റെ പുരികത്തില്‍ മൈക്രോബ്ലേഡിങ് ചെയ്തുതന്നത്. ഞാന്‍ ബോട്ടോക്‌സ് ചെയ്യാനാണ് വീണ്ടും അവിടെ പോയത്. നല്ല ഹെല്‍ത്തുള്ള മുടിയാണെന്നും നീളമുള്ള മുടി ഇഷ്ടമാണോ എന്നും റൂമ മാം ചോദിച്ചു. അങ്ങനെയാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തത്.

ഇത് ചെയ്‍തു കഴിഞ്ഞാല്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ തല നന്നായി കഴുകാന്‍ പറ്റൂ. അല്ലെങ്കില്‍ അത് പോവും. അത്ര ബുദ്ധിമുട്ടി അഞ്ചു മണിക്കൂറോളം എടുത്തതാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. മനോഹരമായിട്ടാണ് അവര്‍ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തു തന്നത്. തലയില്‍ എന്നും വെള്ളം ഒഴിച്ച് അത് കളയാന്‍ പറ്റില്ല'', ഒരു യൂട്യൂബ് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തിൽ രേണു പറഞ്ഞു.

YouTube video player