'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്.

ഭാഷാഭേദമെന്യെ ഏവരുടെയും പ്രിയങ്കരനായ താരമാണ് രജനികാന്ത്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ഇതിനോടകം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ട് ഇന്ത്യൻ ജനതയെ അദ്ദേഹം അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു. ജയിലർ എന്ന ചിത്രമാണ് രജനിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ കേരളത്തിൽ എത്തിയ നടന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്റർ ഹാൻഡിലുകളിൽ മുഴുവൻ. ഡയിലറിന്റെ ഷൂട്ടിനായാണ് താരം എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വൻ വരവേൽപ്പോടെയാണ് മലയാളികൾ നടനെ സ്വീകരിച്ചത്. ചാലക്കുടിയിലാണ് നടൻ നിലവിൽ ഉള്ളതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയിലറിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Scroll to load tweet…

'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. നെൽസൺ ദിലീപ് കുമാർ ആണ് സംവിധാനം. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…

'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. 

'അത്ഭുതം ആയിരുന്നു, ഈ കുഞ്ഞിനാണോ ഇത്രയും വലിയ അസുഖമെന്ന്, ആ ആ​ഗ്രഹം സാധിച്ച് പൊന്നു യാത്രയായി'