Asianet News MalayalamAsianet News Malayalam

ജയ്സൺ സഞ്ജയുടെ ചിത്രത്തിൽ നായകനാകുന്നത് ഈ സൂപ്പർ താരപുത്രൻ

ലിയോ ആണ് വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.

report says jason Sanjay director movie hero is Dhruv Vikram nrn
Author
First Published Aug 31, 2023, 12:03 PM IST

താനും നാളുകൾക്ക് മുൻപാണ് വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ബി​ഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ നടനായല്ല, സംവിധായകനായാണ് ജയ്സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് താരപുത്രന്റെ ചിത്രം നിർമിക്കുക. ഈ അവസരത്തിൽ ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. 

ധ്രുവ് വിക്രം ആകും ചിത്രത്തിൽ നായകനാകുക എന്നാണ് റിപ്പോർട്ടുകൾ. എസ് ഷങ്കറിന്റെ മകൾ അതിദിയാണ് നായികയായി എത്തുക. എ ആർ റഹ്മാന്റെ മകൻ അമീൻ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സം​ഗീതം ഒരുക്കുക എന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ഓ​ഗസ്റ്റ് 28നാണ് ജയ്സൺ സഞ്ജയ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചത്. നിര്‍മ്മാതാക്കളുമായി കരാര്‍ ഒപ്പിടുന്ന ജേസന്‍റെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് സംവിധാനം പഠിച്ച ശേഷമാണ് ജയ്സൺ ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ടൊറന്‍റോ ഫിലിം സ്കൂളില്‍ ഫിലിം പ്രൊഡക്ഷനും ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎയും സഞ്ജയ് ചെയ്തിരുന്നു. 

ലിയോ ആണ് വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും  ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

വ്യത്യസ്ത റോളുകളിൽ അതിശയിപ്പിക്കുന്ന ജയസൂര്യ; പിറന്നാൾ നിറവിൽ പ്രിയതാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios