38 ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന കങ്കുവ ത്രീഡിയിൽ ഒരുങ്ങുന്ന പിരീഡ് ഡ്രാമ ചിത്രമാണ്.

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയാണ് കങ്കുവ. ചിത്രത്തിന്റെ ഓരോ പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വൻ പ്രതീക്ഷയാണ് സിനിമാസ്വാദകർ കങ്കുവയ്ക്ക് മേൽ വച്ചിരിക്കുന്നത്. ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് സൂര്യ ആരാധകർക്ക് ഇടയിൽ ആവേശമായി മാറിയിരിക്കുന്നത്. 

കങ്കുവയിൽ സൂര്യയുടെ അനുജനും നടനുമായ കാർത്തി എത്തുന്നു എന്നതാണ് പുതിയ വിവരം. വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കങ്കുവയിൽ ഏറെ സുപ്രധാനപ്പെട്ട വേഷത്തിൽ ആണ് കാർത്തി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ അവസാന ഭാ​ഗത്ത് രണ്ടാം ഭാ​ഗത്തിന്റെ ആരംഭം വരുന്നിടത്താണ് കാർത്തി ഉള്ളതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ കാർത്തിയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയാകും കങ്കുവ. 

38 ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന കങ്കുവ ത്രീഡിയിൽ ഒരുങ്ങുന്ന പിരീഡ് ഡ്രാമ ചിത്രമാണ്. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ദിഷ പഠാനിയാണ് നായിക. ബോളിവുഡ് നായികയുടെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

'മുന്‍പൊരിക്കലും ലഭിക്കാത്ത സ്‌നേഹവും പിന്തുണയും', മലയാള ഇൻഡസ്ട്രിയെ കുറിച്ച് സീരിയൽ താരം

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്ന് നിര്‍മാതാവ് നേരത്തെ അറിയിച്ചിരുന്നു. ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന കങ്കുവയില്‍ യുവി ക്രിയേഷന്‍സ് സഹനിര്‍മ്മാതാക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..