സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
'ചെന്നൈ സ്റ്റോറി' എന്ന പേരിൽ സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം വരുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ്. ഈ ചിത്രം തമിഴിവും റിലീസ് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവാദ ചിത്രമായ കേരള സ്റ്റോറിയ്ക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. എന്‍ മുരാരി എഴുതിയ ‘അറേഞ്ച്മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തങ്ങളുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജവാർത്തകൾ ഒരു വ്യക്തിയെ എങ്ങനെ ബാധിക്കും? 'ലൈവ്' റിവ്യു
അതേസമയം, ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ച് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒരേ സമയം തിയറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ മോശം മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. 50- 60 കോടിയായിരുന്നു ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

