Asianet News MalayalamAsianet News Malayalam

ഒരു സിനിമക്ക് പ്രതിഫലം 12 കോടി ! മമ്മൂട്ടിയുടെ നായികയായി ആ സൂപ്പർ താരം, റിപ്പോർട്ടുകൾ

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ നിർമാണ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ​

reports says lady super star nayanthara may act with mammootty in gautham vasudev menon movie
Author
First Published Jul 10, 2024, 7:10 PM IST

ടുവിൽ മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ​ഗൗതം വാസുദേവ് മേനോൻ ആണ് ചിത്രത്തിന്റെ സംവിധാനം. മമ്മൂട്ടിയും ​​ഗൗതമും ഒന്നിക്കുന്നുവെന്ന ഊഹാപോഹങ്ങൾ നേരത്തെ തന്നെ നടന്നിരുന്നു. ആ അഭ്യൂഹങ്ങൾക്ക് ഇന്ന് തിരശീല വീഴുകയും ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിലെ കാസ്റ്റിം​ഗ് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവമാണ്. അക്കൂട്ടത്തിൽ നായികയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. 

മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. മമ്മൂട്ടി- ​ഗൗതം മേനോൻ ചിത്രത്തിൽ നയൻതാര ഉണ്ടാകുമെന്ന തരത്തിൽ നേരത്തെയും വാർത്തകൾ വന്നിരുന്നു. എന്തായാലും ലേഡി സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരമാണെങ്കിൽ രാപ്പകൽ, തസ്കര വീരൻ, ഭാസ്കർ ദ റാസ്കൽ, പുതിയ നിയമം തുടങ്ങിയ സിനിമകൾക്ക് ശേഷം മമ്മൂട്ടിയും നയൻസും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്. 

reports says lady super star nayanthara may act with mammootty in gautham vasudev menon movie

അമ്പമ്പോ ഇത് 'തങ്കലാന്റെ' സാമ്രാജ്യം; ‍പ്രകടത്തില്‍ ഞെട്ടിക്കാന്‍ വിക്രം, കാത്തിരുന്ന ട്രെയിലര്‍ എത്തി

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ നിർമാണ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് വിവരം. അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്രുവ നച്ചത്തിരം ആണ് ​ഗൗതം വാസുദേവിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. വിക്രം ആണ് നായകൻ. പലതവണ റിലീസ് പ്രഖ്യാപിച്ചു എങ്കിലും പിന്നീട് മാറ്റുക ആയിരുന്നു. അന്നപൂരണി എന്ന ചിത്രമാണ് നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios