Asianet News MalayalamAsianet News Malayalam

'മണിച്ചിത്രത്താഴ്' ആരാധകരെ..; ഇതാ നിങ്ങൾക്കൊരു സുവർണ വാർത്ത, റി-റിലീസ് തിയതി റിപ്പോർട്ടുകൾ ഇങ്ങനെ

മോഹൻലാലിന്റെ മറ്റൊരു സിനിമയും റി റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതൻ ആണ് ആ ചിത്രം.

reports says mohanlal movie manichitrathazhu re Releasing on August 1, suresh gopi, shobana
Author
First Published Jul 7, 2024, 5:52 PM IST

ന്നും കാലാനുവർത്തിയായി നിൽക്കുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസിലിന്റെ സംവിധാനത്തിൽ സുരേഷ് ​ഗോപി, മോഹൻലാൽ, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റി-റിലീസ് ഡേറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയാണ്. 

പുത്തൻ സാങ്കേതിക മികവിൽ ഓ​ഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വലിയൊരു മാസ് റി റിലീസ് ആകും മണിച്ചിത്രത്താഴിന് ഓ​ഗസ്റ്റിൽ ലഭിക്കാൻ പോകുന്നത്. നേരത്തെ 2024 ജൂലൈ 12ന് റീ റിലീസ് ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. ഫോർകെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. 

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 

തലൈവർക്ക് ഒപ്പം കട്ടയ്ക്ക് പിടിക്കാൻ ഫാഫാ; വേട്ടയ്യനിൽ ഒന്നൊന്നര വരവിനൊരുങ്ങി ഫഹദ്, വൻ അപ്ഡേറ്റ്

അതേസമയം, മോഹൻലാലിന്റെ മറ്റൊരു സിനിമയും റി റിലീസിന് ഒരുങ്ങുകയാണ്. ദേവദൂതൻ ആണ് ആ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. നേരത്തെ ഭദ്രന്‍റെ സംവിധാനത്തിൽ റിലീസ് ചെയ്ത വൻ ഹിറ്റായി മാറിയ സ്ഫടികവും റി- റിലീസ് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios