വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണ് എന്ന വാര്‍ത്തയോട് പ്രതികരിച്ച് രശ്‍മിക മന്ദാന. 

മലയാളത്തില്‍ അടക്കം ഒട്ടേറെ ആരാധകരുള്ള താരമായ വിജയ് ദേവരകൊണ്ടയുടെ വിജയ നായികയാണ് രശ്‍മിക മന്ദാന. ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡിയായത്. ഇരുവരും പ്രണയത്തിലാണ് എന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രശ്‍മിക മന്ദാന.

ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്‍ടപ്പെടുന്നുവെന്നാണ് രശ്‍മിക മന്ദാന സാമൂഹ്യ മാധ്യമത്തില്‍ എഴുതിയത്. സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്‌നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഒരു കാര്യം വളരെ വ്യക്തമാണ്, രശ്‍മിക സിംഗിളാണ്, ജീവിതത്തിന്റെ ഈ ഘട്ടം ആസ്വദിക്കുന്നുവെന്നും രശ്‍മിക മന്ദാന പറയുന്നു.