ആക്ഷന്‍ ഹീറോ അരുണ്‍ വിജയ്‍യെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'രെട്ട തല' ഈ മാസം 25ന്

ആക്ഷന്‍ ഹീറോ അരുണ്‍ വിജയ്‍യുടെ പുതിയ തമിഴ് ചിത്രം 'രെട്ട തല' പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അരുണ്‍ വിജയ്‍യെ നായകനാക്കി ക്രിസ് തിരുകുമാരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'രെട്ട തല' ഈ മാസം 25 ന് തിയറ്ററിലെത്തും. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ്‍യുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റിംഗ് ആൻ്റണി, ആർട്ട് അരുൺശങ്കർ ദുരൈ, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ മണികണ്ഠൻ, കോ-ഡയറക്ടർ വി ജെ നെൽസൺ.

പ്രോഡക്ഷൻ എക്സിക്യൂട്ടീവ് എസ് ആർ ലോകനാഥൻ, വസ്ത്രധാരണം കിരുതിഖ ശേഖര്‍, കൊറിയോഗ്രാഫർ ബോബി ആന്റണി, സ്റ്റിൽസ് മണിയൻ, ഡി ഐ ശ്രീജിത്ത് സാരംഗ്, വിഎഫ്എക്സ് സൂപ്പർവൈസർ എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ് ടി ഉദയകുമാർ, ഗാനരചന വിവേക, കാർത്തിക് നേത, പിആർഒ സതീഷ്, പി ആർ സുമേരൻ, പബ്ലിസിറ്റി ഡിസൈൻസ് പ്രാത്തൂൾ എൻ ടി, സ്ട്രാറ്റജി മേധാവി ഡോ. എം മനോജ്. സ്ട്രെയ്റ്റ്ലൈൻ സിനിമാസും രാജശ്രീ ഫിലിംസുമാണ് രെട്ട തല വിതരണം ചെയ്യുന്നത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News | Local Body Elections