മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയാ ചക്രബർത്തിയുടേയും സഹോദരൻ ഷൗവിക് ചക്രബർത്തിയുടേയും ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. റിയയുടെ കുറ്റസമ്മത മൊഴി നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് വാദത്തിനിടയിൽ അഭിഭാഷകൻ സതീഷ് മനേഷിൻ‍‍ഡേ പറഞ്ഞു. 

ലഹരി ഇടപാടുകരുമായി റിയയ്ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവു പരിഗണിക്കുന്പോൾ ജാമ്യത്തിന് അർഹതയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. അതേസമയം ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് നാർകോട്ടിക് കൺട്രോൾ ബ്യൂറോ അഭിഭാഷകൻ എതിർത്തു.