മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 6 മണിക്കൂറോളം റിയയെ ചോദ്യം ചെയ്തിരുന്നു. 

താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്‍റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയതായാണ് സൂചന.

തനിക്ക് നേരിട്ട് ലഹരികടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും റിയ പറഞ്ഞു. കേസിൽ ഇതുവരെ 8 പേർ അറസ്റ്റിലായിട്ടുണ്ട്.