ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കുറിപ്പുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്ങല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിമയുടെ പ്രതികരണം. വിജയന്‍ നായര്‍ വിവാദത്തിന് ശേഷമാണ് ചിലര്‍ ഫെമിനിസ്റ്റുകളെ എതിര്‍ത്ത് സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം രംഗത്തെത്തിയത്. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

'അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍'- റിമ ഫേസ്ബുക്കില്‍ കുറിച്ചു.

വിജയന്‍ പി നായര്‍ എന്നൊരാള്‍ സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോയില്‍ എത്തിയതോടെയാണ് വിവാദമുണ്ടായത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയന്‍ പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായി. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിനെ മുഖ്യമന്ത്രിയും രംഗത്തെത്തി. 

റിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Yeah, we feminist don’t have “husbands”. We have partners. Which we choose on our own. If and when we feel the need for one.

#showthemhowitsdone