Asianet News MalayalamAsianet News Malayalam

ഒപ്പം നിന്നവർക്ക് നന്ദി, സ്റ്റേജിലും സ്‌ക്രീനിലുമായി കമ്പനി യാത്ര തുടരും; 'മാമാങ്കം' അടച്ചുപൂട്ടുന്നെന്ന് റിമ

2014 ലായിരുന്നു മാമാങ്കം ഡാന്‍സ് കമ്പനി റിമ ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കലാരൂപങ്ങളുടെ പരിശീലനവും നൃത്തരംഗത്തെ പരീക്ഷണത്തിനായുള്ള ഇടം എന്ന നിലയിലും മാമാങ്കം ഏറെ ശ്രദ്ധ നേടി.
 

rima kallingal instagram post about mamangam dance company
Author
Kochi, First Published Feb 4, 2021, 10:22 AM IST

ടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭമായ മാമാങ്കം ഡാൻസ് കമ്പനി താൽക്കാലികമായി നിർത്തുന്നു.കൊവിഡ് പ്രതിസന്ധികള്‍ സ്ഥാപനത്തെയും ബാധിച്ചതാണ് പൂര്‍ണ്ണമായി അടച്ചിടാന്‍ കാരണമെന്ന് റിമ ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷം പിന്നിടുമ്പോഴാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചത്. 

റിമ കല്ലിങ്കലിന്റെ പോസ്റ്റ്

‘കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപ്പാര്‍ട്ട്‌മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്‌നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മ്മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്‌സലുകള്‍, ഫിലിം സ്‌ക്രീനിംഗ്, വര്‍ക്ക് ഷോപ്പുകള്‍, ഫ്‌ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്പുകള്‍. എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എനിക്കൊപ്പം നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി. സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും‘

2014 ലായിരുന്നു മാമാങ്കം ഡാന്‍സ് കമ്പനി റിമ ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കലാരൂപങ്ങളുടെ പരിശീലനവും നൃത്തരംഗത്തെ പരീക്ഷണത്തിനായുള്ള ഇടം എന്ന നിലയിലും മാമാങ്കം ഏറെ ശ്രദ്ധ നേടി.

Follow Us:
Download App:
  • android
  • ios