ലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ റിമയ്ക്ക് സാധിച്ചു. തന്റെ തിരക്കുകൾക്കിയിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് റിമ. അഭിനേത്രിയും നിർമാതാവും മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്. 

ഇപ്പോഴിതാ വിജയദശമി ദിനത്തിൽ തന്റെ ഗുരുവിനൊപ്പമുള്ള ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. രമ്യ നമ്പീശനും കൂടെയുണ്ട്. ഇടയ്ക്കിടെ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ താരത്തിനെ അഭിനന്ദിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Keep learning all your life ❤️

A post shared by Rima Kallingal (@rimakallingal) on Oct 26, 2020 at 12:17am PDT