മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയായി മാത്രമല്ല അവതാരകയായും റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയിട്ടുണ്ട്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ റിമി ടോമി ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പതിവുപോലെ റിമി ടോമിയുടെ തമാശയോടെയുള്ള അടിക്കുറിപ്പാണ് ആരാധകര്‍ക്ക് ഇഷ്‍ടപ്പെട്ടത്.

ഒരു പ്രോഗ്രാം വീഡിയോ ചെയ്യാൻ റെഡി ആയതാണ്. മേയ്‍ക്കപ്പ് കൂടിയെന്ന് പറയല്ലേയെന്നാണ് റിമി ടോമി എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലിപ്‍സ്റ്റിക്, കണ്ണെഴുതി, അത്രെയുള്ളൂ. സൗന്ദര്യം ദൈവം വാരിക്കൊരി തന്നുപോയി, എന്തുചെയ്യാൻ എന്നുമാണ് റിമി ടോമി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നു.