റിമിയും മലൈകയും ചേര്‍ന്നുള്ള സെല്‍ഫി റിമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മാലദ്വീപ്: സിനിമകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും അവധി കൊടുത്ത് മാലദ്വീപില്‍ ആഘോഷിക്കുകയാണ് ഗായിക റിമി ടോമി. മാലദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടാണ് റിമി തന്‍റെ യാത്രയുടെ വിവരങ്ങള്‍ ആരാധകരെ അറിയിച്ചത്. മാലദ്വലീപില്‍ എത്തിയ റിമിയെ കാത്തിരുന്നത് മറ്റൊരു സര്‍പ്രൈസായിരുന്നു, ബോളിവുഡ് താരം മലൈക അറോറ! 

കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പം മാലദ്വീപ് സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മലൈക. റിമിയും മലൈകയും ചേര്‍ന്നുള്ള സെല്‍ഫി റിമി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മിനിറ്റുകള്‍ക്കകം സെല്‍ഫി വൈറലായി. ഇതോടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുമായി റിമിയുടെ സഹോദരന്‍റെ ഭാര്യ മുക്തയും രംഗത്തെത്തി. ആഹാ...എന്നാണ് മുക്ത കുറിച്ചത്. 

View post on Instagram