ഇന്ത്യൻ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ഇര്‍ഫാൻ ഖാൻ വിടപറഞ്ഞു. വൻകുടലിലെ അണുബാധയെ തുടര്‍ന്നായിരുന്നു ഇന്ന് അന്ത്യം സംഭവിച്ചത്. ഒരു ഞെട്ടലോടെയായിരുന്നു എല്ലാവരും ഇര്‍ഫാൻ ഖാന്റെ മരണവാര്‍ത്ത കേട്ടത്. താരങ്ങളും ആരാധകരുമെല്ലാം ഇര്‍ഫാൻ ഖാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഗായിക റിമി ടോമിയും ഇര്‍ഫാൻ ഖാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ്.

നാല് വര്‍ഷം മുമ്പ് ദുബായില്‍ വെച്ച് ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഇന്നും ഓര്‍ക്കുന്നുണ്ട്. ഒരുപാട് പരിചയം ഉള്ളപോലെ വളരെ ഇഷ്‍ടത്തോടെയാണ് എന്നോട് മിണ്ടിയത്. ഇന്ത്യൻ ചലച്ചിത്രലോകത്ത് വലിയൊരു നഷ്‍ടമാണ് ഇര്‍ഫാന്റെ വിയോഗമെന്നും റിമി ടോമി പറയുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഇര്‍ഫാനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.