Asianet News MalayalamAsianet News Malayalam

ബി​ഗ് ബോസ് താരം റിനോഷ് ജോര്‍ജ് വീണ്ടും സിനിമയില്‍; സംവിധാനം ജോജു ജോര്‍ജ്

ചിത്രത്തിന്‍റെ മോഷന്‍‌ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി

rinosh george to play a character in in joju george debut directorial pani with sagar surya and junaiz vp bigg boss stars nsn
Author
First Published Oct 23, 2023, 12:11 AM IST

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ പണി അതിലെ കാസ്റ്റിംഗ് കൊണ്ട് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ജോജു തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബി​ഗ് ബോസ് താരങ്ങളായ സാ​ഗര്‍ സൂര്യയും ജുനൈസ് വി പിയും അഭിനയിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവര്‍ക്കൊപ്പം ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റിനോഷ് ജോര്‍ജ് ആണ് അത്. സം​ഗീത സംവിധായകനും ​ഗായകനും നടനുമായ റിനോഷ് മുന്‍പ് നോണ്‍സെന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

അതേസമയം ചിത്രത്തിന്‍റെ മോഷന്‍‌ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ജോജു ജോര്‍ജിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയത്. തൃശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിനൊപ്പം എ ഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ചേർന്നാണ് നിർമ്മിക്കുന്നത്. സീമ, അഭിനയ, ചാന്ദ്നി ശ്രീധരൻ, അഭയ ഹിരൺമയി, സോന മറിയ എബ്രാഹാം, മെർലറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിറ്റോ ഡേവിസ്, ഇയാൻ, ഇവാൻ, അൻബു, രമേഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 

പ്രശസ്ത സംവിധായകൻ വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു വിജയിയുടെതാണ് സംഗീതം. സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനിങ്: സന്തോഷ് രാമൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ: ജയൻ നമ്പ്യാർ, മിക്സ്: എം ആർ രാധാകൃഷ്ണൻ, മേക്കപ്പ്: എം ജി റോഷൻ, സമീർ ഷാം, കോസ്റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റണ്ട്: ദിനേശ് സുബ്രായൻ, കൊറിയോഗ്രഫി: സന്ധ്യ മാസ്റ്റർ, ഷിജിത്, പാർവതി മേനോൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, അസ്സോസിയേറ്റ് ഡയറക്ടർ: രതീഷ് പിള്ള, സഫർ സനൽ, നിഷാദ് ഹസ്സൻ. വിതരണം: ആന്റോ ജോസഫ് ഫിലിം കമ്പനി. കോ-പ്രൊഡക്ഷൻ: വർക്കി ജോർജ്,  എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ: അഗ്നിവേശ് രഞ്ജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ, പിആർഒ: ശബരി, വിഎഫ്എക്സ്: ലുമാ എഫ് എക്സ്, പ്രോമോ ഗ്രാഫിക്സ്: ശരത് വിനു, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: ഓൾഡ്‍മങ്ക്സ്.

ALSO READ : രജനിയെ മറികടന്ന് സൂര്യ! ഒന്നാമത് ആര്? ഷാരൂഖോ വിജയിയോ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങള്‍

Follow Us:
Download App:
  • android
  • ios