റിതേഷ് ദേശ്‍മുഖ് നായകനായി പില്‍, ട്രെയിലര്‍ പുറത്ത്

റിതേഷ് ദേശ്‍മുഖ് നായകനായി പില്‍.

Riteish Deshmukh Pill series trailer out hrk

റിതേഷ് ദേശ്‍മുഖ് നായകനാകുന്ന വെബ് സീരീസാണ് പില്‍.  സംവിധാനം രാജ്‍കുമാര്‍ ഗുപ്രയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് വെബ് സീരീസിന്റെ പശ്ചാത്തലമാകുന്നത്. ജിയോസിനിമയിലൂടെ റിലീസാകുന്ന പില്‍ സീരീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

റിതേഷ് ദേശ്‍മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും ഹിറ്റായതും വേദ ആണ്. നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്‍തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു. റിതേഷ് ദേശ്‍മുഖ് നായകനായ വേദ് സിനിമയുടെ ഛായാഗ്രാഹണം ഭുഷൻകുമാര്‍ ജെയ്‍ൻ ആണ്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ വൻ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് 'വേദി'ലെ നായിക.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ് റിതേഷ് ദേശ്‍മുഖ് നായകനായ വേദ്. ജനീലിയ ഡിക്രൂസയാണ് വേദിന്റെ നിര്‍മാണം. ജിയ ശങ്കര്‍, അശോക് സറഫ് തുടങ്ങിയവരും വേദില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ജനീലിയ നായികയായി എത്തിയ വേദ് സിനിമയുടെ സംഗീതം നിര്‍വഹിച്ചത് അജയ്‍യും അതുലുമാണ്. റിഷികേശ് തുരൈ, സന്തീപ പാട്ടിലിനൊപ്പം തിരക്കഥ എഴുതിയിരിക്കുന്നത് റിതേഷ് ദേശ്‍മുഖും ആണ്.

തെലുങ്കില്‍ നിന്നുള്ള വൻ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കായിട്ടാണ് 'വേദ്' ഒരുക്കിയത് . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയതായിരുന്നു 'മജിലി'. സംവിധാനം ശിവ നിര്‍വാണയായിരുന്നു. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. മജിലിയുടെ നിര്‍മാണം ഷൈൻ സ്‍ക്രീൻസിന്റെ ബാനറില്‍ ആയിരുന്നു. ഗോപി സുന്ദറാണ് മജിലി സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം നായകനും നായികയുമായി വേഷമിട്ട ഒരു ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

Read More: ഞെട്ടിച്ച് കമല്‍ഹാസൻ, എങ്ങനെയുണ്ട് കല്‍ക്കി?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios