Asianet News MalayalamAsianet News Malayalam

വിസ്‍ഫോഠുമായി റിതേഷ്, റിലീസ് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടു

റിതേഷ് ദേശ്‍മുഖിന്റെ വിസ്‍ഫോഠ് ഡയറക്ട് ഒടിടി റിലീസിന്.

Riteish Deshmukh Visfot film trailer out hrk
Author
First Published Sep 3, 2024, 5:03 PM IST | Last Updated Sep 3, 2024, 5:03 PM IST

റിതേഷ് ദേശ്‍മുഖിന്റെ വിസ്‍ഫോഠ് ചിത്രം ഒടിടി റിലീസിന്. വിസ്‍ഫോഠ് പ്രദര്‍ശനത്തിന് എത്തുക ജിയോ സിനിമയിലൂടെ ആയിരിക്കും. ആറാം തിയ്യതിയാണ് വിസ്‍ഫോഠിന്റെ റിലീസിന്.  റിതേഷ് ദേശ്‍മുഖിന്റെ വിസ്‍ഫോഠ് സിനിമയുടെ സംവിധാനം കുക്കി ഗുലാതിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഫര്‍ദീൻ ഖാൻ, പ്രിയ ബാപത്, ഷീബ ഛദ്ദ, അര്‍ജുൻ അനേജ, പൂര്‍ണേന്ദു ഭട്ടാചാര്യ, പാര്‍ഥ് സിദ്ദ്‍പുര എന്നിവരും ഉണ്ട്.

റിതേഷ് ദേശ്‍മുഖിന്റേതായി ഒരു വെബ് സീരീസ് അടുത്തിടെയെത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.. റിതേഷ് ദേശ്‍മുഖിന്റെ പില്‍ എന്ന സീരീസ് മികച്ച അഭിപ്രായമുണ്ടാക്കിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് പില്‍ എന്ന വെബ് സീരീസിന്റെ പശ്ചാത്തലമായത്. സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഗുപ്‍തയാണ്.

റിതേഷ് ദേശ്‍മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തി  ഹിറ്റായത് വേദ ആണ്. നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്‍തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു. റിതേഷ് ദേശ്‍മുഖ് നായകനായ വേദ് സിനിമയുടെ ഛായാഗ്രാഹണം ഭുഷൻകുമാര്‍ ജെയ്‍ൻ ആണ്. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ വൻ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് 'വേദി'ലെ നായിക.

തെലുങ്കില്‍ നിന്നുള്ള വൻ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കായിട്ടാണ് 'വേദ്' ഒരുക്കിയത് . നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയതായിരുന്നു 'മജിലി'. സംവിധാനം നിര്‍വഹിച്ചത് ശിവ നിര്‍വാണയായിരുന്നു. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. മജിലിയുടെ നിര്‍മാണം ഷൈൻ സ്‍ക്രീൻസിന്റെ ബാനറില്‍ ആയിരുന്നു. ഗോപി സുന്ദറാണ് മജിലി സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം നായകനും നായികയുമായി വേഷമിട്ട ഹിറ്റ് ചിത്രം എന്ന ഒരു പ്രത്യേകതയുമുണ്ട്.

Read More: ദ ഗോട്ടിന്റെ ആറ് ലക്ഷം ടിക്കറ്റുകള്‍ വിറ്റു, സംഭവിക്കുന്നത് അത്ഭുതം, ആഗോള കളക്ഷൻ മാന്ത്രിക സംഖ്യ മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios