യഥാർത്ഥ കുഞ്ഞെല്‍ദോയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മാത്തുകുട്ടി.

സിഫ് അലിയെ നായകനാക്കി ആര്‍.ജെ മാത്തുകുട്ടി(RJ Mathukutty) സംവിധാനം ചെയ്ത ചിത്രമാണ് 'കുഞ്ഞെല്‍ദോ'(Kunjeldho). ക്രിസ്മസ് റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അവസരത്തിൽ യഥാർത്ഥ കുഞ്ഞെല്‍ദോയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മാത്തുകുട്ടി.

‘ഓര്‍മ്മ വെച്ച കാലം മുതലേയുള്ള എന്റെ കൂട്ടുകാരനാണ് ആസിഫ് അലിക്കൊപ്പം നില്‍ക്കുന്ന ഈ കുഞ്ഞെല്‍ദോ. യു.സി കോളേജിലെ ക്ലാസ്മുറിയില്‍ ഒരുമിച്ചിരുന്നു പഠിച്ച കാലത്തെ അവന്റെ ജീവിതം പരമാവധി സത്യസന്ധമായി സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രായത്തില്‍ അവന്‍ എടുത്ത തീരുമാനങ്ങളോട് നമുക്ക് യോജിക്കാനും വിയോജിക്കാനും കഴിയും. അതെന്താണെങ്കിലും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Do Watch Kunjeldho In Theatres’, എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. ആസിഫ് അലിക്കൊപ്പം കുഞ്ഞെല്‍ദോ നില്‍ക്കുന്ന ചിത്രവും മാത്തുകുട്ടി പങ്കുവെച്ചിട്ടുണ്ട്. 

ഡിസംബര്‍ 24നാണ് ചിത്രം റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്‍ണ എന്നിവരാണ്. പുതുമുഖം ഗോപിക ഉദയന്‍ ആണ് നായിക. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്‍താര്‍ സേഠ്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. കലാസംവിധാനം നിമേഷ് എം താനൂര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ്, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.