ജൂൺ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം  രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഫൈനൽസ്' എന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ഒളിംപിക്സിനു തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷയുടേത്. സ്പോർട്സ് പശ്ചാത്തലമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  പിആർ അരുണാണ്. നടി മുത്തുമണിയുടെ ഭർത്താവാണ്  അരുൺ.

നടൻ  മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ പിതാവായി അഭിനയിക്കുന്നത്. ടിനി ടോം,സോനാ നായര്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൈലാസ് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ നടി പ്രിയ വാര്യര്‍ ഒരു ഗാനമാലപിക്കുന്നുണ്ട്.