സൂപ്പര്‍ ഹീറോ കഥാപാത്രമായ ബാറ്റ്മാൻ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് പുതിയ ബാറ്റ്‍മാനായി എത്തുന്നത്. ബാറ്റ്‍മാനായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു. ഇതുവരെ വന്ന ബാറ്റ്‍സ്‍മാൻ കഥകളില്‍ നിന്ന് വേറിട്ടതാണ് പുതിയ സിനിമയെന്നും ഒരു അഭിമുഖത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു.

ബാറ്റ്‍മാൻ ആരാധകനായിരുന്നു ഞാനും. അതേ കഥാപാത്രമായി വേഷമിടുന്നതിന്റെ ആവേശത്തിലാണ് ഞാൻ. ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടെനെറ്റ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താനാണ് ബാറ്റ്‍മാനായി അഭിനയിക്കുന്നത് എന്ന് അറിഞ്ഞതെന്നും റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു. 2021 ജൂണിലായിരിക്കും ബാറ്റ്‍മാൻ റിലീസ് ചെയ്യുക.