രൂപേഷ് പീതാംബരൻ നായകനായ സിനിമയുടെ ടീസര്‍ പുറത്ത്. 

നടനായും സംവിധായകനായും തിളങ്ങിയ രൂപേഷ് പീതാംബരന്റെ പുതിയ സിനിമയാണ് 'S 376.D'. രൂപേഷ് പീതാംബരൻ നായകനാകുന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെ ടീസര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വിനോദ് കൃഷ്‍ണന്റെ തിരക്കഥയില്‍ അനുഷ് മോഹൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

YouTube video player

വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത് എന്ന് രൂപേഷ് പീതാംബരൻ പറയുന്നു. ശ്യാം അമ്പാടിയാണ് ചിത്രത്തി്നറെ ഛായാഗ്രാഹകൻ. രൂപേഷിന് ഒപ്പം ഹരികൃഷ്‍ണൻ സാനുവും പ്രധാന കഥാപാത്രമായി എത്തുന്നു. നക്സല്‍ പശ്ചാത്തലത്തിലുള്ളതാണോ സിനിമ എന്ന് സംശയിപ്പിക്കുന്ന തരത്തിലുള്ളതാണ് ടീസര്‍.

രാത്രിയില്‍ നടക്കുന്ന ഒരു സംഭവമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.