കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്.
റിലീസ് ചെയ്ത് രണ്ടാം ദിവസം പൂർത്തിയാകുമ്പോൾ മമ്മൂട്ടി ചിത്രം റോഷാക്കിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. ഏറെ സസ്പെൻസ് നിലനിർത്തിയ ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെ ആയിരുന്നു മലയാളികൾ കാത്തിരുന്നത്. ആ പ്രതീക്ഷ നിരാശയാക്കിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിസാം ബഷീർ എന്ന സംവിധായകന്റെ മികച്ച മേക്കിങ്ങും മെഗാസ്റ്റാർ മമ്മൂട്ടിയുടെയും കൂട്ടരുടെയും മികച്ച അഭിനയവും കൂടിയായപ്പോൾ റോഷാക്ക് മലയാളത്തിലെ മറ്റൊരു ബ്ലോക്ബസ്റ്റർ ആകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. തിയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയെ കാണാൻ സംവിധായകനും സംഘവും എത്തിയിരിക്കുകയാണ്.
സംവിധായകൻ നിസാം ബഷീറും പ്രൊഡക്ഷൻ കൺട്രോളറും ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനറുമായ ബാദുഷയും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.
ഫൈറ്റ് മാസ്റ്ററായി ഡയറക്ടർ, നിർദ്ദേശം നൽകി മമ്മൂട്ടി; 'റോഷാക്ക്' ലൊക്കേഷൻ വീഡിയോ
അതേസമയം, പ്രഖ്യാപന സമയം മുതൽ ചർച്ചകളിൽ നിറയുന്ന റോഷാക്കിന് ലോകമെമ്പാടുമായി മികച്ച ടിക്കറ്റ് ബുക്കിങ്ങുകളാണ് നടക്കുന്നത്. കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിന് എത്തിയത്. വലിയൊരു വിഭാഗം ആളുകൾ ടിക്കറ്റ് കിട്ടാതെ മടങ്ങിയതോടെ പല സെന്‍ററുകളിലും രാത്രി വൈകി അഡീഷണല്‍ ഷോകള്‍ നടന്നിരുന്നു. കേരളത്തിന്‍റെ പലയിടങ്ങളിലായി 31 അഡീഷണല്‍ ഷോകളാണ് ഇന്നലെ മാത്രം നടന്നത്.
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറിൽ ആയിരുന്നു നടൻ ഒടുവിൽ അഭിനയിച്ചത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.
