Asianet News MalayalamAsianet News Malayalam

'പൊലീസുകാര്‍ക്ക് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട്'; കേരളം ലോകത്തിന് മാതൃകയാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്

വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, മുഴുവന്‍ പൊലീസുകാര്‍ക്കും നല്‍കാനുള്ളത് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട് മാത്രമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

roshan andrews facebook post about coronavirus
Author
Kochi, First Published Apr 10, 2020, 12:03 PM IST

കൊച്ചി: കൊവിഡ് എന്ന മാഹാമാരിയിൽ മനുഷ്യര്‍ ചികിത്സ പോലും കിട്ടാതെ മരിക്കുമ്പോള്‍ കേരളമെന്ന ചെറിയ ഇടം മരണങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ലോകത്തിന് മാതൃകയാകുകയാണെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇത് ജനങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വേനല്‍ച്ചൂടിനെ പോലും വകവെക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരെ കുറിച്ചും അവരുടെ ജീവനെക്കുറിച്ചും നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോയെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ഡ്യൂട്ടിക്ക് ഇറങ്ങുന്ന പൊലീസുകാരനോട് പോകല്ലേ കൊറോണയാണെന്ന് വാവിട്ട് കരഞ്ഞ് പറയുന്ന കുഞ്ഞുമകളുടെ വീഡിയോ കണ്ടിരുന്നു. ആ അച്ഛന് തന്റെ ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ.

ഇങ്ങനെയാണ് ഓരോ പൊലീസുകാരനും ഈ ദിവസങ്ങളില്‍ നമുക്കായി ജോലി ചെയ്യുന്നത്. വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരിക്കുന്ന തനിക്ക്, മുഴുവന്‍ പൊലീസുകാര്‍ക്കും നല്‍കാനുള്ളത് സ്‌നേഹത്തിന്റെയും ആദരവിന്റെയും സല്യൂട്ട് മാത്രമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios