ദുല്‍ഖറിന് നന്ദി പറഞ്ഞ് റോഷൻ ആൻഡ്രൂസ്.

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. സിനിമയുടെ ചിത്രീകരണം ഹൈദരബാദില്‍ പൂര്‍ത്തിയായി. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ് ഇതെന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നത്.

'ഞങ്ങളുടെ എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും എന്റെ പ്രിയപ്പെട്ട നിര്‍മ്മാതാവ് ദുല്‍ഖറിനും ഒരു വലിയ നന്ദി. ഈ സിനിമ വളരെ സവിശേഷവും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ്.നന്ദി, ജോം, ബിബിന്‍, സാമി, സുജയ്, രതീഷ് എന്നും റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. ഒട്ടേറെ പേരാണ് ദുല്‍ഖറിന് ആശംസകളുമായി എത്തുന്നത്.

ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ബോബി-സഞ്‍ജയ് ടീമാണ് തിരക്കഥ എഴുതുന്നത്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹിന്ദി നടിയും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ദുല്‍ഖര്‍ തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.