റോഷൻ ബഷീറിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയമാകുന്നു.

ദൃശ്യം സിനിമയിലെ വരുണ്‍ പ്രഭാകറിനെ സിനിമ പ്രേമികള്‍ മറക്കില്ല. വരുണ്‍ പ്രഭാകറായി ശ്രദ്ധ നേടിയ റോഷൻ ബഷീറിന്റെ പുതിയ സിനിമയാണ് വിൻസെന്റ് ആൻഡി ഡി പോപ്പ്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റോഷൻ ബഷീറിന്റെ ഫസ്റ്റ് ലുക്ക് ആണ് ചര്‍ച്ചയാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബിജോയ് പി ഐ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിൻസെന്റ് എന്ന കഥാപാത്രമായി റോഷൻ ബഷീര്‍ അഭിനയിക്കുന്നു. ജീവിതത്തിലെ നിര്‍ണായകമായ യാത്രയില്‍ ഹോജ എന്ന ടാക്സി ഡ്രൈവറെ കണ്ടുമുട്ടുന്നതും തുടര്‍ന്ന് വിൻസെന്റിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. റിവഞ്ച് ജോണറിലാണ് സിനിമയുടെ കഥ.

ഏറെ തയ്യാറെടുപ്പുകളാണ് സിനിമയ്‍ക്കായി റോഷൻ ബഷീര്‍ നടത്തിയിരിക്കുന്നത്.

സംഭാഷണത്തിനും ഏറെ പ്രധാന്യമുള്ളതാണ് സിനിമ.