ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ചിത്രം മാർച്ച് 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ​ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ(statue of unity) എത്തിച്ചേർന്നിരുന്നകയാണ് ആർആർആർ ടീം. 

സംവിധായകന്‍ എസ്.എസ്. രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തേജ എന്നിവരാണ് ഗുജറാത്തിലെത്തി ഏകതാ പ്രതിമ സന്ദര്‍ശിച്ചത്. മൂന്ന് പേരും ഏകതാ പ്രതിമക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘തീയും വെള്ളവും ഏകാതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍’ എന്നാണ് പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതോടെ ഏകതാ പ്രതിമയുടെ സാന്നിധ്യത്തില്‍ പ്രമോഷന്‍ നടത്തുന്ന ആദ്യസിനിമയായിരിക്കുകയാണ് ഈ രാജമൗലി ചിത്രം.

ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുക ആയിരുന്നു.

Scroll to load tweet…

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

ആർആർആറിൽ '21 ​ഗ്രാംസ്' കളയല്ലേന്ന് സജി സുരേന്ദ്രൻ; 'രാജമൗലി മാമാ ചതിക്കരുതെ'ന്ന് അനൂപ്

വാ​ഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് '21 ​ഗ്രാംസ്'(21 Grams). അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയ്ക്ക് കഴിവുറ്റ സംവിധായകനെ 21 ​ഗ്രാംസിലൂടെ ലഭിച്ചുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ബിബിൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളും അതിന് അനൂപ് മേനോൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

കഥാപരമായും സാങ്കേതികപരമായും മികച്ചു നില്‍ക്കുന്ന ചിത്രമാണ് 21 ഗ്രാംസ്. പക്ഷെ രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ അടുത്ത ആഴ്ച്ച റിലീസ് ആകുമ്പോള്‍ 21 ഗ്രാംസ് തിയേറ്ററില്‍ നിന്ന് എടുത്ത് കളയരുതെന്നാണ് സജി സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നത്. ഈ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു അനൂപിന്റെ പ്രതികരണം. "രാജമൗലി മാമാ.. ചതിക്കരുത്" എന്നാണ് അനൂപ് കുറിച്ചത്. എന്തായാലും അനൂപിന്റെ പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

"21 Grams....ഏററവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതു കൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചിൽ കൈ വച്ച് പറയുവാ.. ഗംഭീരം ... climax അതി ഗംഭീരം ... Script, Making , casting, Editing, Music, cinematography, Performance തുടങ്ങി എല്ലാ മേഖലയിലും മികച്ച് നിൽക്കുന്ന, അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ.. കണ്ടില്ലെങ്കിൽ ഒരു തീരാനഷ്ടം തന്നെ... ഒരു പ്രാർത്ഥന മാത്രം.. ബാഹുബലിയുടെ ഡയറക്ടർ ശ്രീ രാജമൗലിയുടെ RRR അടുത്ത ആഴ്ച release ആകുമ്പോഴും ഈ കൊച്ച് സിനിമയെ തീയേറ്ററിൽ നിന്നും എടുത്ത് കളയരുതെ എന്ന്..." എന്നാണ് സജി ഫേസ്ബുക്കിൽ കുറിച്ചത്.