വിക്രത്തിന്റെ വീര ധീര സൂരനെ കുറിച്ച് അപ്‍ഡേറ്റുമായി എസ് ജെ സൂര്യ

സുരാജ് വെഞ്ഞാറമൂടും വിക്രത്തിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ട്.

S J Suryah reveals about Vikrams Veera Dheera Sooran hrk

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം വീര ധീര സൂരൻ പ്രതീക്ഷയുള്ളതാണ്. എസ് ജെ സൂര്യയും വേഷമിടുമ്പോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. സിനിമയില്‍ വിക്രമിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്നത് തനിക്ക് മികച്ച അനുഭവമാണെന്ന് സൂര്യ വ്യക്തമാക്കുന്നു. സംവിധായകൻ വേറിട്ട ഒരു പ്രകടനമാണ് തന്നില്‍ നിന്ന് പുറത്തെടുക്കുന്നത് എന്നും അഭിമുഖത്തില്‍ പറഞ്ഞ സൂര്യയുടെ വാക്കുകള്‍ ചര്‍ച്ചയായിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂടും ചിയാൻ വിക്രത്തിന്റെ ചിത്രം വീര ധീര സൂരനില്‍ ഉണ്ടാകും. ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകും. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ തന്നെ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

Read More: ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios