എസ്‍പിബി രജനികാന്തിന്റെ അണ്ണാത്തെയെന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ടാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ(Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്ത് (Rajinikanth) ആണ് നായകൻ എന്നത് തന്നെ കാത്തിരിപ്പിന് കാരണം. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അണ്ണാത്തെ എന്ന ചിത്രത്തിന് വേണ്ടി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം (S P Balasubrahmanyam) പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

YouTube video player

എസ് പി ബാലസുബ്രഹ്‍മണ്യം ഏറ്റവും ഒടുവില്‍ പാടിയ ഗാനമാണ് ഇത്. രജനികാന്ത് നായകനാകുന്ന മിക്ക ചിത്രങ്ങളിലും ഒരു മാസ് ഗാനം എസ് പി ബാലസുബ്രഹ്‍മണ്യത്തിന് കൊണ്ട് പാടിക്കുന്ന പതിവുണ്ടായിരുന്നു. എ ആര്‍ മുരുഗദോസിന്റെ ചിത്രമായ 'ദര്‍ബാറി'ലും രജനികാന്തിന് വേണ്ടി ഒരു ഗാനം എസ് പി ബാലസുബ്രഹ്‍മണ്യം ആലപിച്ചിരുന്നു. എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന അണ്ണാത്തെ എന്ന പുതിയ ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും ഏറ്റെടത്തിരിക്കുകയാണ്.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അണ്ണാത്തെ എന്ന രജനി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.