ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണ് എന്ന് വാര്‍ത്തകള്‍ വരുമ്പോള്‍ തിരിച്ചുവരവിനായി പ്രാര്‍ഥികയും ആശംസിക്കുകയും ചെയ്‍ത് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഖുശ്‍ബു."

എന്തു പറയണം എന്ന് അറിയില്ല. അവര്‍ ദിവസവും കൂടെ ഉള്ള ആളാണ്. അവര്‍ ഇല്ലാത്ത ഒരു ദിവസവും ആലോചിക്കാനാകില്ല. രാവിലെ എഴുന്നേറ്റ് ദൈവത്തെ പ്രാര്‍ഥിക്കുന്നുവോ അതുപോലെ എല്ലാ ദിവസവും അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു. രാവിലെ അവരുടെ പാട്ടുകള്‍ കേള്‍ക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ പാട്ടു കേള്‍ക്കുന്നു. ജോലി ചെയ്യുമ്പോള്‍ അവരുടെ പാട്ടുകള്‍ കേള്‍ക്കുന്നു.  ഉറങ്ങുമ്പോള്‍ പാട്ടുകേള്‍ക്കുന്നു.  എനിക്ക് അദ്ദേഹം കടവൂള്‍ പോലെയാണ്. എന്റെ ഫോണില്‍ എസ്‍പിബി ദ ഗോഡ് എന്നാണ് എഴുതിയിരിക്കുന്നത്. ദൈവത്തെപ്പോലെയാണ് കാണുന്നത്. എന്നെപ്പോലെ ലോകത്ത് ഒട്ടേറെ ആള്‍ക്കാര്‍ കാത്തിരിക്കുന്നു. തിരിച്ചുവരവാനായി. അദ്ദേഹം തിരിച്ചുവരും. തിരിച്ചുവന്ന് പാട്ടുപാടണം. അദ്ദേഹത്തെ കെട്ടിപ്പിടിക്കണം, പാട്ടു കേള്‍ക്കണം, അതുകൊണ്ട് നിങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങള്‍ വരും. നിങ്ങള്‍ കരുത്തുള്ള ആളാണ്. ഞങ്ങള്‍ കാത്തിരിക്കുന്നുവെന്നും ഖുശ്‍ബു പറയുന്നു.