മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നായകനായി പുതിയൊരു സിനിമ കൂടി. ഹരിശങ്കര്‍, ഹരീഷ് നാരായണൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീശാന്ത് നായകനാകുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം 2019 അവസാനത്തോടെ തുടങ്ങും. ഹൻസികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒരു ഹൊറര്‍ ചിത്രമായിരിക്കും ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഫൈവ് എന്ന മലയാള ചിത്രത്തിലുള്‍പ്പടെ ശ്രീശാന്ത് ഇതിനു മുമ്പ് അഭിനയിച്ചിട്ടുണ്ട്.