സാധിക വേണുഗോപാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ഒരു താരമാണ് സാധിക വേണു ഗോപാല്‍. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിത. സാധിക വേണുഗോപാല്‍ തന്റെ നിലപാടുകള്‍ പറയാൻ മടികാട്ടാത്ത നടിയുമാണ്. സാധിക വേണുഗോപാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

വിവാഹം ഉറപ്പിച്ചിരുന്നപ്പോള്‍ ഒരു കിടപ്പറ രംഗം ഷൂട്ട് ചെയ്യേണ്ട അനുഭവം ആണ് താരം വ്യക്തമാക്കുന്നത്. ഒരു ഹ്രസ്വ ചിത്രം ചിത്രീകരിച്ചതിനെ കുറിച്ചാണ് നടി വ്യക്തമാക്കിയത്. തന്നെ കംഫര്‍ട്ടാക്കിയാണ് സംവിധായകന്‍ ആ സീന്‍ ചിത്രീകരിച്ചത്. പലപ്പോഴും അങ്ങനെയുള്ള ഒരു സീന്‍ സിനിമയില്‍ ഉണ്ടാകുമ്പോള്‍ അത് യാഥാര്‍ത്ഥ്യമായി തോന്നിപ്പിക്കാനാണ് സംവിധായകൻ അടക്കമുള്ളവര്‍ ചിന്തിക്കാറും . അതിനാല്‍ പലപ്പോഴും താരങ്ങളുടെ കംഫേര്‍ട്ട് സംവിധായകരടക്കമുള്ളവര്‍ നോക്കാറില്ല. ആ ഹ്രസ്വ ചിത്രത്തിലെ ചില സീനുകള്‍ ചെയ്യാൻ എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണം അന്ന വിവാഹം ഉറപ്പിച്ച സമയമായിരുന്നുവെന്നും പറയുന്നു സാധിക വേണുഗോപാല്‍.

വിവാഹം ഉറപ്പിച്ചതിനാല്‍ തനിക്ക് വീട്ടുകാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമല്ലോ എന്നും അഭിമുഖത്തില്‍ പറയുന്നു സാധിക വേണുഗോപാല്‍.. എന്നെ കംഫര്‍ട്ടാക്കാന്‍ സംവിധായകന്‍ ശ്രമിച്ചു. ആ സമയത്ത് മുറിയില്‍ ക്യാമറാമാനും താനും മറ്റൊരു നടനും മേക്കപ്പ് ആര്‍ടിസ്റ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവിധായകന്റെ സ്വഭാവം തനിക്ക് ഇഷ്‍ടപ്പെട്ടുവെന്നും പറയുന്നു സാധിക വേണുഗോപാല്‍

അങ്ങനെ കംഫേര്‍ട്ടാക്കുന്ന സംവിധായകര്‍ മലയാള സിനിമയില്‍ നിരവധിയുണ്ടെന്നും സാധിക വേണുഗോപാല്‍ വ്യക്തമാക്കുന്നു. സാധികാ വേണുഗോപാല്‍ നിലവില്‍ സജീവം സീരിയലില്‍ ആണ്. പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കില്‍ സീരിയില്‍ അമിതമായ ഒരു ഭാവ പ്രകടനമാണ് നല്‍കാൻ ശ്രമിക്കുക. എങ്കിലും മറ്റുള്ള താരങ്ങളേക്കാള്‍ പ്രകടനത്തില്‍ താൻ പിന്നോട്ടാണെന്ന് തോന്നിയിട്ടുണ്ട് എന്നും അഭിമുഖത്തില്‍ പറയുന്നു സാധികാ വേണുഗോപാല്‍.

Read More: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്തിയില്ല, പൊലീസ് കേസ് എടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക